കൊച്ചി: എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നടന്ന 16ാമത് കേരള ബാംബൂ ഫെസ്റ്റ് സമാപിച്ചു. 170ഓളം സ്റ്റാളുകൾ പ്രദർശനത്തിനെത്തിയ ഫെസ്റ്റിൽ കേരളത്തിൽ നിന്നുള്ള ഇരുന്നൂറോളം കരകൗശല തൊഴിലാളികളും തമിഴ്‌നാട്, നാഗാലാന്റ്, മണിപ്പുർ, മധ്യപ്രദേശ്, ത്രിപുര, ആസ്സാം, സിക്കിം, മിസ്സോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുപതിലധികം കരകൗശല തൊഴിലാളികളും പങ്കെടുത്തു. കേരളത്തിൽ നിന്ന് പതിനഞ്ചോളം സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റിൽ പങ്കെടുത്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുള മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുള ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കാളികളായി.
സന്ദർശകർക്കായി സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ ഒരുക്കിയ വിവിധ മുള കരകൗശല ഉൽപ്പങ്ങളുടെ പ്രത്യേക ഗാലറി മേളയിൽ ശ്രദ്ധേയമായി. മുള വിഭവങ്ങൾ കൊണ്ടുള്ള നിരവധി ഭക്ഷ്യ സ്റ്റാളുകളും മേളയിലുണ്ടായിരുന്നു. വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചത്.