vd-satheesan-mla
കേരള ടിപ്പർ ലോറി ഓപ്പററ്റേഴ്സ് ആന്റ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാനത്തെ സ്വയം തൊഴിൽ മേഖലകൾ തകർക്കാനുള്ള സർക്കാർ നീക്കംചെറുത്തു തോൽപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.

കേരള ടിപ്പർ ലോറി ഓപ്പററ്റേഴ്സ് ആന്റ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഹന രജിസ്ട്രേഷൻ ഫീസ് 20 ഇരട്ടിയാക്കുന്നത് സാധാരണക്കാരനെ തുടച്ചുനീക്കി കുത്തകകളെ സംരക്ഷിക്കുന്നതിനാണെന്നും സമ്മേളനം ആരോപിച്ചു. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ തൊഴിലാളികളെ അൻവർ സാദത്ത് എം.എൽ.എ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. അലിയാർ, ജില്ലാ പ്രസിഡന്റ് പോളി ഫ്രാൻസിസ്, ആർ. രഹൻരാജ്, റഷീദ് കാച്ചാംകുഴി, ആനന്ദ് ജോർജ്, ബി.ജെ. അൽഫോൺസ്, വിഷ്ണുപ്രദീപ്, ദേവച്ചൻ പടയാട്ടിൽ, രഞ്ജു ദേവസി എന്നിവർ സംസാരിച്ചു.