ഫോർട്ടുകൊച്ചി: കാമുകിയുമായി വഴക്കിട്ട കാമുകൻ കായലിലേക്ക് ചാടി.തുരുത്തി സ്വദേശി അജ്മൽ (20) ആണ് ഇന്നലെ രാവിലെ 9 മണിയോടെ ഫോർട്ടുകൊച്ചി ജങ്കാർജെട്ടിയിൽ നിന്നും കായലിലേക്ക് ചാടിയത്.ഉടൻ തന്നെ സമീപത്ത് വഞ്ചിയിൽ മൽസ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾ യുവാവിനെ രക്ഷപ്പെടുത്തി ഫോർട്ടുകൊച്ചി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു' ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.ഇയാൾ ചാടിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.