പിറവം : മണീട് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രാചാര്യൻ സ്വാമി സച്ചിദാനന്ദ, തന്ത്രി ശ്രീനാരായണ പ്രസാദ്, മേൽശാന്തി സുരേഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
• ഇന്ന് 2.30 ന് കൊടിമരം മുറിയ്ക്കൽ പുറപ്പാട് ,വൈകീട്ട് 4ന് കൊടിക്കൂറയ്ക്ക് പുറപ്പെടൽ, 5.30ന് തിരുവാഭരണ ഘോഷയാത്ര, കലവറ നിറയ്ക്കൽ കൂത്താട്ടുകുളം യൂണിയൻ പ്രസിഡൻറ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. 7 .30ന് കൊടിയേറ്റ്. 8.45ന് ശ്രീനാരായണ സന്ധ്യാരാമം. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഭദ്രദീപം പ്രകാശിപ്പിക്കും. 9 ന് പ്രസാദ ഊട്ട്.
• നാളെ രാവിലെ 8.30 ന് കലശം, വൈകിട്ട് 7 ന് ശ്രീനാരായണ കലാസന്ധ്യ, 9 ന് പ്രസാദ ഊട്ട്
• വെള്ളി വൈകീട്ട് 7 ന് ശ്രീനാരായണ സന്ധ്യാരാമം, പ്രസാദ ഊട്ട്
• ശനി രാവിലെ 8 ന് കലശം, വൈകീട്ട് 5.30ന് പകൽപ്പൂരം , 6 ന് പഞ്ചവാദ്യം , 7.45 ന് സമ്പൂർണ്ണപുഷ്പാപാഭിഷേകം, 9.15ന് തിരുവാതിര കളി,
• ഞായർ ഉച്ചയ്ക്ക് ആറാട്ട് സദ്യ, 3.30 ന് ആറാട്ട് പുറപ്പാട് ,5.30ന് ആറാട്ട് , 9 ന് കൊടിയിറക്കൽ, പ്രസാദ ഊട്ട് രാത്രി 9.30 ന് നാടൻപാട്ട്.
ശാഖാ പ്രസിഡന്റ് ഇൻചാർജ് ഡോ.പീതാംബരൻ ,സെക്രട്ടറി ബിജു അത്തിക്കാട്ടുകുഴി എന്നിവർ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകും