കൊച്ചി : കൈക്കൂലി കേസിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ ഫണീന്ദ്രനാഥിന് (57) സി.ബി.ഐ കോടതി ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചു. ചെറുതുരുത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പഞ്ചകർമ്മയിലെ അറ്റകുറ്റപ്പണികളുടെ ബില്ല് പാസാക്കാൻ കരാറുകാരനോട് 15,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങിയെന്നാണ് കേസ്. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2013 ജനുവരി 22 ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ തൃശൂരിലെ ഒാഫീസിൽ നിന്നാണ് ഫണീന്ദ്രനാഥിനെ സി.ബി.ഐ കൈയോടെ പിടികൂടിയത്.