പള്ളുരുത്തി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.എൽ.സി.എ തോപ്പുംപടിയിൽ സായാഹ്ന ധർണ നടത്തി. മരട് നഗരസഭ മുൻ ചെയർപേഴ്സൺ സുനില സിബി ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി കുഴിവേലിൽ, പൈലി ആലുങ്കൽ, ബാബു കാളിപറമ്പിൽ, ജോബ് പുളിക്കൽ, സിസ്റ്റർമോളി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.