കൊച്ചി: നാഷണൽ സ്‌മോൾ സേവിംഗ്സ് ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മീഷൻ പുന:സ്ഥാപിക്കണമെന്നും നിർത്തലാക്കിയ പദ്ധതികൾ പുനരാവിഷ്‌കരിക്കണമെന്നും നാഷണൽ സ്‌മോൾ സേവിംഗ്സ് ഏജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ പ്രതിനിധി സംഘം കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നൽകി. അസോസിയേഷൻ ഭാരവാഹികളായ ബിജു എബ്രഹാം, പി.ജി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്. ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, അജി ജോസഫ്, ജോസ് ഹോമസ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.