തൃക്കാക്കര :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.

എൻ.ആർ.ഇ.ജി.ഡബ്ലു യൂണിയൻ ജില്ലാ പ്രസിഡണ്ട് ബീന ബാബുരാജ് അധ്യക്ഷയായി. സെക്രട്ടറി ടി.കെ വത്സൻ, എം.പി പത്രോസ്, സി.ബി ദേവദർശനൻ, വി.എ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.