കൊച്ചി: രാജ്യത്ത് ഔഷധ മേഖലയെ പിന്നോട്ട് നയിക്കുന്ന കരട് നിയമ ഭേദഗതിക്കെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സേവ് ഫാർമസിസ്റ്റ് ഫോറം എന്നിവരുടെ ആഭിമുഖ്യത്തിൽ ഇന്ന് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. കെ.ആർ ദിനേഷ് കുമാർ അധ്യക്ഷനാകും. റെജി.പി.കെ, അഡ്വ.എൻ.പി അമ്മു, അഡ്വ.ടി.ബി മിനി, ജിതിൻ കെ മാത്യു, അർച്ചന രാജേഷ് തുടങ്ങിയവർ സംസാരിക്കും