sndp
ഐരാപുരം ശാഖയുടെ പ്രാർത്ഥന ഹാൾ

കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം ഐരാപുരം ശാഖയുടെ ശ്രീ നാരായണ പ്രാർത്ഥന ഹാളിന്റെ ഉദ്ഘാടനം 15 ന് (ഞായർ) നടക്കും.രാവിലെ 10.30 ന് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 ന് വിശിഷ്ട വ്യക്തികളെ കോളേജ് ജംഗ്ഷനിൽ നിന്നും ഉദ്ഘാടന വേദിയിലേയ്ക്ക് സ്വീകരിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ അദ്ധ്യക്ഷനാകും. കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, എംപ്ളോയീസ് വെൽഫെയർ ഫോറം യൂണിയൻ സെക്രട്ടറി കെ.എൻ ഗോപാലകൃഷ്ണൻ, ശാഖ പ്രസിഡന്റ് കെ.കെ ശങ്കരൻകുട്ടി, സെക്രട്ടറി പി.എസ് റെജി, മുൻ ശാഖ പ്രസിഡന്റ് കെ.ത്യാഗരാജൻ, സെക്രട്ടറി പി.ജി ബിനു, ജി. ഷൈൻ കാമാർ, വിവിധ ശാഖ പ്രസിഡന്റുമാരായ പി.വി സന്തോഷ് (വലമ്പൂർ), കെ.കെ അനിൽ (വളയൻ ചിറങ്ങര), എ.കെ സുരേന്ദ്രൻ (കിളികുളം), കൂഴൂർ ശാഖ സെക്രട്ടറി കെ.എൻ കൃഷ്ണൻ, യൂണിയൻ മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ നളിനി മോഹൻ, സതി രാജൻ, സുജ ഗോപാലൻ,രാഹുൽ രാജ്, അമൃത കെ.എസ്, ആരോമൽ സന്തോഷ്,വി.ബി സന്തോഷ്, സിന്ധു സുരേന്ദ്രൻ, സി.എസ് ലൈജു തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. ചടങ്ങിൽ മുൻകാല പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ആദരിക്കും.