കാഞ്ഞിരമറ്റം: ആമ്പല്ലൂർ എസ്.എൻ.ഡി.പി യോഗം 1792-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് യോഗം കൊച്ചുപറമ്പിൽ സത്യശീലന്റെ വസതിയിൽ ചേർന്നു. യോഗം മുൻ ഡയറക്ടർ എൻ.വി. ഗോപാലൻ ഉദ്‌ഘാടനം ചെയ്തു. ശാഖാകമ്മിറ്റി അംഗം സി.എസ്. ശാന്താ ഗോപാലൻ അദ്ധ്യക്ഷയായി. എം.കെ. വേണുഗോപാൽ മിനിറ്റ്‌സും കണക്കും അവതരിപ്പിച്ചു. സത്യശീലൻ സ്വാഗതവും അംബിക അംബുജാക്ഷൻ നന്ദിയും പറഞ്ഞു.