കാലടി: മാണിക്കമംഗലം ശ്രീ കാർത്യായനി ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ആഘോഷിച്ചു. ക്ഷേത്ര മുറ്റത്തും ചുറ്റമ്പലത്തിലും മൺചെരാതുകളിലെ ദീപനിരകൾകൊണ്ട് ഭക്തർ ലക്ഷദീപാർച്ചന നടത്തി. നിർമ്മാല്യ ദർശനത്തോടെ തുടക്കംകുറിച്ചു. തുടർന്ന് മഹാഗണപതിഹോമം, വിശേഷാൽ പൂജ, പൂമൂടൽ, എഴുന്നള്ളിപ്പ്, തൃക്കാർത്തികയൂട്ട്, ദീപാരാധന എന്നിവ നടന്നു. പഞ്ചവാദ്യത്തോടെ കാർത്തിക എഴുന്നള്ളിപ്പും നടന്നു.