kklm
എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കൂത്താട്ടുകുളം യൂണിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡറ്റ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കൂത്താട്ടുകുളം യൂണിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കൂത്താട്ടുകുളം യൂണിയൻ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി സി.പി സത്യന്റെ അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ മണീട് അനുഗ്രഹ പ്രഭാഷണവും രാഹുൽ ഷാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി രാഹുൽ ഷാജൻ (പ്രസിഡന്റ്)​ സനീഷ് കെ.ആർ (വൈസ് പ്രസിഡന്റ്)​ അജേഷ് വിജയൻ (സെക്രട്ടറി)​ ഷൈൻ കെ.കെ (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് കൗൺസിൽ അംഗങ്ങളായി ശരൺ ശശി, അർജുൻ രവി, ദീപു.പി.രാജു, അരുൺ കേശവൻ, വിഷ്ണുജിത്ത് തങ്കപ്പൻ,മനോജ്‌ കെ.എസ്, സജിമോൻ എം.ആർ എന്നിവരെയും കൂടാതെ യോഗം പ്രതിനിധികളായി അനന്ദു സന്തോഷ്‌ പൊയ്ക്കാട്ടിൽ, വൈശാഖ് ജയകുമാർ, ശ്യം സാബു എന്നിവരെയും തിരഞ്ഞെടുത്തു.