മൂവാറ്റുപുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ മൂവാറ്റുപുഴ ഉപ ജില്ലാ ഓഫീസ് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ മൂവാറ്റുപുഴ കാർഷിക സഹകണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30 ന് വായ്പ മേളയും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും.പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ് വായ്പ മേളയുടെ ഉദ്ഘാടനം നിർവിക്കും. കെ.എസ്.ബി.സി.ഡി.സി ഡയറക്ടറും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർ പേഴ്സൺ ഉഷശശിധരൻ മുഖ്യ പ്രഭാഷണം നടത്തും. വിവരങ്ങൾക്ക് 0485- 2964005