കൂത്താട്ടുകുളം. ബി.പി.സി.എൽ. സ്വകാര്യവത്ക്കരണത്തിനെതിരായി ജനങ്ങളുടെ സമര ഐക്യം വളർത്തിയെടുക്കാൻ വേണ്ടി കക്ഷി രാഷ്ട്രീയത്തിന് അതീതമായി നില കൊള്ളുന്ന സേവ് ബി.പി.സി.എൽ. ജനകീയ ഫോറം കൂത്താട്ടുകുളം രാജീവ് സ്‌ക്വയറിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ് കൂത്താട്ടുകുളം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു.
ബി.പി.സി.എലിന്റെ സ്വകാര്യവത്ക്കരണം ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിഷയാവതരണം നടത്തിയ സേവ് ബി.പി.സി.എൽ. സംരക്ഷണ സമര സമിതിയംഗം കെ.എസ്.ഹരികുമാർ പറഞ്ഞു. പാചക വാതക സബ്‌സിഡി ഇല്ലാതാവുകയും നിത്യോപയോഗ സാധനങ്ങളുടെ വില ഭീമമായി വർധിക്കുകയും ചെയ്യും. യോഗത്തിൽ സേവ് ബി.പി.സി.എൽ. കൂത്താട്ടുകുളം മേഖല പ്രസിഡന്റ് പി. സി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ സണ്ണി കുര്യാക്കോസ്, ബോബി അച്യുതൻ, എം. കെ. രാജു, എം. എ. ഷാജി, കെ. രാജു, പി. പി. എബ്രഹാം, അജി ഇടയാർ, ബേബി കീരാന്തടം, കെൻ. കെ. മാത്യു, പി. ജെ. തോമസ്, സി. എൻ. മുകുന്ദൻ, പി. സി. ജോസഫ്, രാമൻ മാസ്റ്റർ, പി. സി. ജോളി, സി. കെ. തമ്പി എന്നിവർ പ്രസംഗിച്ചു.