കൂത്താട്ടുകുളം: പട്ടികജാതി ക്ഷേമ സമിതി ഏരിയാ കൺവെൻഷൻ ചേർന്നു.സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആർ ശാലിനി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അനിൽ കരുണാകരൻ അദ്ധ്യക്ഷനായി. സി.പി.ഐ.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്, എം ആർ സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, പി എം ഹരികുമാർ, ഷാജി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി പി രാജേഷ് (പ്രസിഡന്റ്), പി എം ഹരികുമാർ, എം ടി തങ്കപ്പൻ (വൈസ് പ്രസിഡന്റ്മാർ), അനിൽ കരുണാകരൻ (സെക്രട്ടറി), ടി എ രാജൻ, കേതു സോമൻ(ജോയിന്റ് സെക്രട്ടറിമാർ), അനിൽ കൃഷ്ണൻ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.