കൊച്ചി: പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനജീവിതം പൊറുതി മുട്ടിയിരിക്കുകയാണെന്നും അടിയന്തരമായ സർക്കാർ ഇടപെടണമെന്നും ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. പദ്ധതി തുകകൾ വെട്ടിക്കുറയ്ക്കുന്നു. എന്നാൽ സർക്കാരിന്റെ ധൂർത്തിനും ആർഭാടത്തിനും യാതൊരു കുറവുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു കൊണ്ട് യൂണിവേഴ്സിറ്റികളഉടെ കാര്യക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും സർക്കാർ ചെലവിൽ ലക്ഷങ്ങൾ മുടക്കി നേതാക്കളെ വിദേശ രാജ്യ പര്യടനത്തിന് അയക്കുന്നത് പരിഹാസ്യമായ നടപടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കമ്മിറ്റി യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, ഡി.എസ് സുനിൽ കുമാർ, ജയ്ജി എടുകാട്ട് എന്നിവർ സംസാരിച്ചു.