മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം726-ാം നമ്പർ കടാതി ശാഖയുടെ കീഴിലുള്ള ഗുരുകൃപ കുടുംബ യൂണിറ്റിലെ കുടുംബ പ്രാർത്ഥന യോഗം റാക്കാട് കൊമ്പനാൽ തമ്പിയുടെ വസതിയിൽ ശാഖ കമ്മറ്റി അംഗം എം.കെ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എം.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗീരിജ ദീപാർപ്പണം നടത്തി. സുജൻ മേലുകാവ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം എം. എസ്. വിത്സൻ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ മീനശശി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. രാജമ്മ ദാമോദരൻ നന്ദി പറഞ്ഞു. തുടർന്ന് വെെഭവ്, വെെഷവ്, നന്ദന, എന്നീ കുട്ടികൾ ഗുരുദേവ കീർത്തനങ്ങൾ പാടി.