jpcon
ജനാധിപത്യ കേരള കോൺഗ്രസ് പാർടി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ചെയർമാൻ കെ.എം. ജോർജ്ജിന്റെ ശവകുടീരത്തിൽ പാർട്ടി ചെയർമാൻ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് പുഷ്പചക്രം അർപ്പിക്കുന്നു

മൂവാറ്റുപുഴ: വിവിധ കേരള കോൺഗ്രസ് പാർട്ടികളുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജ്ജിന്റെ 43ാം ചരമ വാർഷികം ആചരിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിലെ തിരുകർമ്മങ്ങൾക്കുശേഷം കെ.എം.ജോർജിന്റെ ശവകുടീരത്തിൽ പാർട്ടി ചെയർമാൻ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനവും അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ടി.മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വള്ളമറ്റം അദ്ധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് (ബി) സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പളളിലിയിലെ തിരുകർമ്മങ്ങൾക്കുശേഷം കെ.എം. ജോർജ്ജിന്റെ ശവകുടീരത്തിൽ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. പോൾ ജോസഫിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ചേർന്ന അനുസ്മരണ യോഗവും പോൾ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിൽസന പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി.

കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മറിറിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പളളിലിയിലെ തിരുകർമ്മങ്ങൾക്കുശേഷം കെ.എം. ജോർജ്ജിന്റെ ശവകുടീരത്തിൽ പാർടി ചെയർമാൻ അഡ്വ. ജോണി നെല്ലൂർ പുഷ്പ ചക്രം അർപ്പിച്ചു. ഡെയ്‌സി ജേക്കബ്, അജാസ് പായിപ്ര, വിൻസെന്റ് ജോസഫ്, എന്നിവർ സംസാരിച്ചു. കേരള കോൺഗ്രസ് ( എം) സംസ്ഥാന കമ്മറിറിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പളളിലിയിലെ തിരുകർമ്മങ്ങൾക്കുശേഷം കെ.എം. ജോർജ്ജിന്റെ ശവകുടീരത്തിൽ പാർടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പുഷ്പചക്രം അർപ്പിച്ചു. മോൻസ് ജോസഫ് എം.എൽ.എ , മഞ്ഞള്ളൂർ ഗ്രാമ പ്ചായത്ത് പ്രസിഡന്റ് എൻ.ജെ.. ജോർജ്ജ് എന്നിവർ സംസാരിച്ചു.