കൊച്ചി: പ്രതലങ്ങളുടെ വൈവിദ്ധ്യമാർന്ന സർഗാത്മക സാദ്ധ്യതകൾ ഡിസൈൻ രംഗത്ത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൊച്ചി ഡിസൈൻ വീക്കിൽ പ്രത്യേക പരിപാടി നടക്കും. ആർക്കിടെക്ട് ദമ്പതികളായ ലിജോ ജോസും റെനി ലിജോയുമാണ് പങ്കെടുക്കുന്നത്. ഇടപ്പള്ളിയിലെ നിറ്റ്‌കോയുടടെ ലി സ്റ്റുഡിയോയിൽ നാളെ (വെള്ളി) വൈകിട്ട് 4 മുതൽ 7 വരെയാണ് പരിപാടി. രൂപകല്പനയിലും വാസ്തുവിദ്യയിലും ഹബ്ബാക്കി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്‌ ഐ.ടി വകുപ്പ് ഡിസൈൻ വീക്ക് ഉച്ചകോടി ഒരുക്കുന്നത്. അന്താരാഷ്ട്ര വിദഗ്ദ്ധർ ഉൾപ്പെടെ അയ്യായിരത്തോളം പേർ പങ്കെുക്കും.