vollyball-
സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിന് വോളിബോൾ താരങ്ങളുടെ കൂട്ടയോട്ടം സംഘാടക സമിതി ചെയർമാൻ എൻ.കെ. വിനോബ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പറവൂർ : മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം ഗ്രൗണ്ടിൽ 20 മുതൽ 24 വരെ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിന് വോളിബാൾ താരങ്ങളുടെ കൂട്ടയോട്ടം നടന്നു. കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നിന്നാരംഭിച്ച കൂട്ടയോട്ടം സംഘാടകസമിതി ചെയർമാൻ എൻ.കെ. വിനോബ ഫ്ലാഗ് ഓഫ് ചെയ്തു. മത്സരവേദിയായ മൂത്തകുന്നം ക്ഷേത്രം ഗ്രൗണ്ടിൽ സമാപിച്ചു. ചാമ്പ്യൻഷിപ്പിന്റെ നോട്ടീസ് മുൻ ഇന്ത്യൻതാരം ബി. അനിൽ പ്രകാശിപ്പിച്ചു. പതിനാല് ജില്ലകളിൽ നിന്നുള്ള 21വയസിന് താഴെയുള്ള പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കും.