മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്ക് വഴി നടപ്പിലാക്കുന്ന 'അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി മുട്ട കോഴി കുഞ്ഞുങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൻ ഉഷ ശശിധരൻ നിർവഹിച്ചു. വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഉമാമത് സലിം, വാർഡ് കൗൺസിലർമാരായ ജിനു ആന്റണി, സി എം സീതി, പി.വൈ.നൂറുദീൻ, സെലിൻ ജോർജ്, ഷാലിന ബഷീർ, ഷൈല അബ്ദുള്ള, സീനിയർ വെറ്ററിനറി സർജൻ ഡോ.ഷമീം അബൂബക്കർ, വെറ്ററിനറി സർജൻ ഡോ.കൃഷ്ണദാസ് പി എന്നിവർ പങ്കെടുത്തു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ശ്രീജ കെ എസ്, അമൽദേവ് ടി എൻ, സുഭാഷ്‌കുമാർ പി.സി എന്നിവർ വിതരണത്തിന്റെ മേൽനോട്ടം വഹിച്ചു. അടുത്ത ഘട്ടം ജനുവരി മാസം 20ന് വിതരണം ചെയ്യുന്നതാണ് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.