കാലടി: ഇറിഗേഷന്റെ കനാൽവെള്ളം എത്താത്തതിനാൽ കൃഷിയിടങ്ങൾ വരണ്ട് ഉണങ്ങുന്നു. കർഷകർ ദുരിതക്കയത്തിലാണ്. ചാലക്കുടി ഇടതുകര കനാലിലും ഇടമലയാർ കനാലിലും ജലസേചനം ആരംഭിക്കാത്തതിനാൽ ഹെക്ടർ കണക്കിന് കൃഷി ഇടങ്ങളിലെ വിളകൾ കരിഞ്ഞ് ഉണങ്ങുകയാണ്. റോജി എം.ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലുo തുടർ നടപടിയുണ്ടായില്ല. കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ സമയോചിതമായി നടപ്പിലാക്കാത്തതിനാലാണ് ജലസേചനം തടസപ്പെട്ടതെന്ന് കർഷകർ ആരോപിച്ചു. അതേസമയം ഇടമലയാർ കനാലിൽ വെള്ളം എത്താത്തത് അധികൃതരുടെ പിടിപ്പുകേടാണെന്ന് വിവിധ കർഷക സമിതികൾ കുറ്റപ്പെടുത്തി.