ആലുവ: ആലുവ വൈ.എം.സി.എ സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ക്രിസ്മസ് കരോൾ14ന് വൈകിട്ട് 5.45ന് ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ. സെബാസ്റ്റ്യൻ വാണിയപുരക്കൽ ക്രിസ്‌മസ് സന്ദേശം നൽകും. ആലുവയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സഭകളുടെയും സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും ടീമുകൾ ഗാനസന്ധ്യയിൽ പങ്കെടുക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ആലുവയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്‌മസ് പ്രോഗ്രാമാണ്.