അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് എ.ഡി.എസ് വാർഷികം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനംചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ടീന സിജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം എം ജെയ്‌സൺ, പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, ധന്യ ബിനു, ലിസി മാത്യു, ടെസി പോളി, സി ഡി എസ് ചെയർപേഴ്‌സൺ സിമി ജോസഫ്, സിമി രാജീവ്, മേരി മാത്യു, മിൽജി ടിൻസൺ, മേരി മാത്യു തുടങ്ങിയവർ സംസാരിച്ചു.