പറവൂർ : പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി എച്ച്.ഡി.എഫ്.സി ലൈഫിന്റെ പിന്തുണയോടെ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ നിർമ്മാണം പൂർത്തിയാക്കിയ 20 വീടുകളുടെയും അറ്റകുറ്റപ്പണി നടത്തിയ 22 വീടുകളുടെയും താക്കോൽദാനം ഇന്ന് പറവൂർ ഐ.എം.എ ഹാളിൽ വൈകിട്ട് മൂന്നിന് നടക്കും. വി.ഡി. സതീശൻ എം.എൽ.എ, എച്ച്.ഡി.എഫ്‌.സി ലൈഫ് ഡയറക്ടർ രഞ്ജൻ മത്തായി, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സി.എസ്.ആർ.വൈസ് പ്രസിഡന്റ് സുബ്രാതോ റോയ്, ഇസാഫ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പോൾ തോമസ്, ഹാബിറ്റാറ്റ് ഫോർഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ തുടങ്ങിയവർ പങ്കെടുക്കും.