നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. ഒന്നര കിലോ സ്വർണമിശ്രിതവുമായി രണ്ട് പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായി. ഷാർജയിൽ നിന്നും വന്ന മുഹമ്മദ് ആഷിക്ക്, ഹരീഷ് എന്നിവരിൽ നിന്നാണ് ഏകദേശം 40 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. സംശയത്തെ തുടർന്ന് ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. ഇരുവരെയും ഡി.ആർ.ഐ സംഘം വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ 22 കേസുകളിലായി നെടുമ്പാശേരി വിമാനത്താവളത്തിൽ മാത്രം 15 കിലോയിലേറെ സ്വർണമാണ് യാത്രക്കാരിൽ നിന്ന് പിടികൂടിയത്.