കലാലയ രാഷ്ട്രീയം അനുവദിക്കാൻ നിയമം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം
. നിയമം അവതരിപ്പിച്ചാൽ കോടതിയിൽ ചോദ്യം ചെയ്യും. ഹൈക്കോടതിയും സുപ്രീം കോടതിയും കലാലയ രാഷ്ട്രീയത്തിനെതിരെ നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അച്ചടക്കം ഇല്ലാതാക്കുന്നതും കൊലപാതകവും കത്തിക്കുത്തും ക്ളാസ് മുടക്കവും സൃഷ്ടിക്കുന്നതാണ് കലാലയ രാഷ്ട്രീയം. ചില അദ്ധ്യാപകർ അവർക്ക് പിന്തുണ നൽകുന്നത് നിർഭാഗ്യകരം.

ഫൗണ്ടേഷൻ ഫോർ റെസ്റ്റോറേഷൻ ഒഫ് നാഷണൽ വാല്യൂസ് പ്രസിഡന്റ് ഇ. ശ്രീധരൻ

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കയച്ച കത്തിൽ