കൊച്ചി: സുകൃതം ഭാഗവത യജ്ഞ സമിതിയുടെ ആഭിമുഖ്യത്തിൽ എട്ടാമത് സപ്താഹാമൃതം നാളെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 ന് സമാപിക്കും.
യജ്ഞത്തിൽ കൂടി സാമൂഹികസേവനം എന്ന പ്രചരണത്തിന്റെ ഭാഗമായി 18 ന് യജ്ഞവേദിയിൽ വച്ച് പത്തു പെൺകുട്ടികളുടെ വിവാഹം നടത്തും. കാൻസർ ബാധിതരായ 25 കുട്ടികൾക്ക് 25000 രൂപ വീതം നൽകും. കാലം മറന്ന കലാകാരൻമാരെ ആദരിക്കൽ, സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തികളെ ആദരിക്കൽ,സുകൃത ഭവന നിർമ്മാണ സഹായം, വീൽചെയർ വിതരണം, കർഷകശ്ര്രീ പുരസ്കാരം തുടങ്ങി വിവിധ പരിപാടികൾ യജ്ഞത്തിന്റെ ഭാഗമായി അരങ്ങേറും. ജസ്റ്റിസ് എം.രാമചന്ദ്രൻ, എൻ.ജയകൃഷ്ണൻ, കെ. ജി.വേണുഗോപാൽ, അതികായൻ പി.വി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.