കൊച്ചി: പള്ളിമുക്ക് ഖാദി ഗ്രാമേദ്യോഗ്ഭവൻ നടത്തുന്ന ഖാദി ഗ്രാമ വ്യവസായ പ്രദർശന വിപണനമേള എറണാകുളം ടൗൺഹാളിൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് 4ന് മേയർ സൗമിനി ജയിൻ എക്സ്പോ ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ പങ്കെടുക്കും. ഡിസംബർ 24 വരെയാണ് മേള. 10 ശതമാനം റിബേറ്റും 20 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.