അങ്കമാലി:ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) മഞ്ഞപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് തുറവൂർ പഞ്ചായത്ത് രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4 ന് തുടങ്ങും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സെബി വി.പി അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് ബെന്നി ബഹന്നാൻ എം.പി സമ്മാനവിതരണം നടത്തും. കായിക പ്രതിഭകളെ റോജി എം ജോൺ എം.എൽ.എ ആദരിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് മുഖ്യാതിഥി ആയിരിക്കും.ടിന്റു തങ്കച്ചൻ, പ്രവീൺകുമാർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ടൂർണമെന്റിൽ ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 5001 രൂപയുമാണ്. ദിവസവും നാല് ടീമുകൾ മാറ്റുരയ്ക്കും. 15 ന് സമാപിക്കും.