mohanadas
ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ലോക മനുഷ്യാവകാശ ദിനാചരണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മനുഷ്യാവകാശങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് അഭിപ്രായപ്പെട്ടു. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷന്ന സംരക്ഷണ സമിതി സംഘടിപ്പിച്ച ലോക മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെഡിസിൻ ബോക്‌സ് പദ്ധതിയിലൂടെ നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ച് നൽകുന്ന കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. ഹംസക്കോയക്ക് സംഘടനയുടെ പുരസ്‌കാരം പി. മോഹനദാസ് നൽകി. പ്രസിഡന്റ് സി.എം. അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സാബു പരിയാരത്ത് സ്വാഗതവും നിസാം പൂഴിത്തറ നന്ദിയും പറഞ്ഞു.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സിദ്ദിഖ്, പ്രിൻസിപ്പൽ എസ്.ഐ ഇ.എസ്. സാംസൺ, എം.എൻ. സത്യദേവൻ, രാജേന്ദ്രൻപിള്ള, കെ. ജയപ്രകാശ്, വി.ടി. ചാർളി, പി.കെ. മുകുന്ദൻ, എ.വി. റോയി, ഹുസൈൻ കുന്നുകര, പി.സി. നടരാജൻ, ഐഷ സലിം, ജോൺസൺ മുളവരിക്കൽ, എം.എം. ഹൈദ്രോസ് കുട്ടി, വി.എക്‌സ്. ഫ്രാൻസിസ്, ശോഭ ഓസ്‌വിൻ, അബ്ബാസ് തോഷിബാപുരം, കദീജ ടീച്ചർ, സുലൈമാൻ അമ്പലപ്പറമ്പ്, എൻ.എക്‌സ്. ജോയ് എന്നിവർ സംസാരിച്ചു.