valsan-charamam

പറവൂർ : വീടിന്റെ സമീപത്തെ പുഴയിൽ വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ മുങ്ങിമരിച്ചു. ചേന്ദമംഗലം വലിയപഴമ്പിള്ളിത്തുരുത്ത് പ്ലാശേരിൽ വത്സൻ (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ: വത്സ. മകൻ: ജീവൻ.