കൊച്ചി: സംസ്ഥാന വ്യാപകമായി ജനുവരി ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗമുളള പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം നടപ്പിലാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പൊന്നുരുന്നി അമ്പലം സ്‌കൂൾ ഹാളിൽ ചേർന്ന യോഗം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി .പി. ചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. സജി ആനി ഉമ്മൻ മുഖ്യപ്രഭാക്ഷണം നടത്തി. കൗൺസിലർമാരായ പി .എ.സ് ഷൈൻ, വി. ആർ. സിമി,നിഷ ദിനേശ്, ഹെൽത്ത് സൂപ്രണ്ട് തോമസ്‌ജോഷി തുടങ്ങിയവർ സംസാരിച്ചു.ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികൾ നിർമ്മിച്ച തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ എന്നിവ പ്രദർശിപ്പിച്ചു. പ്ലാസ്റ്റിക് വിമുക്ത ഹരിത കേരളത്തിനായി നടത്തുന്ന കാമ്പെയിന്റെ ഭാഗമായി നഗരസഭയുടെ എല്ലാ സർക്കിളുകളിലും വിപുലമായ യോഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിലും ചേരും.