കോലഞ്ചേരി: കടയിരുപ്പ് സി.വി.ജെ ഫൗണ്ടേഷനും സി.എഫ്.ഐ ചാരി​റ്റബിൾ ട്രസ്​റ്റും സംയുക്തമായി നടത്തുന്ന സി.വി.ജെ ഗ്രാമോദയ പദ്ധതിയുടെ കുടുംബ കൃഷി പരിശീലന പഠനക്ലാസ് ഇന്ന് രാവിലെ 10-ന് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളജിന് സമീപമുള്ള എസ്.എൻ.ഡി.പി മന്ദിരത്തിൽ നടക്കും. ഐക്കരനാട് കൃഷി ഓഫീസർ അഞ്ജു പോൾ ക്ലാസ് നയിക്കും.