തൃക്കാക്കര: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളോടുള്ള സർക്കാരിന്റെ നീതി നിഷേധവും, തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി.യുടെ നേതൃത്ത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.ഡി.സി.സി.പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ 55 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് കഴിഞ്ഞ ഏഴ് മാസമായി വേതനം ലഭിച്ചിട്ട്.നിയമപ്രകാരമുള്ള 100 ദിവസത്തെ ജോലിയും ലഭിക്കാത്ത സഹചര്യത്തിൽ സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും പരസ്പരം കുറ്റം പറഞ്ഞ് തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പള കുടിശിഖ ഉടൻ നൽകുക, പ്രതിദിന വേതനം 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 250 ദിവസമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. വി.പി.ജോർജ്, പി.ടി.പോൾ, നൗഷാദ് പല്ലച്ചി, സേവ്യർ താ യങ്കേരി, ടി.കെ.രമേശൻ, പോൾ വർഗീസ്, സൈബതാജുദ്ദീൻ, ബിന്ദുഗോപാല കഷ്ണൻ, ഏലിയാസ്കാരി പ്രസംഗിച്ചു.
തൃക്കാക്കര നഗരസഭയുടെ മുന്നിൽ നിന്നും പ്രകടനമായി എത്തിയാണ് ധർണ്ണയിൽ നടത്തിയത്. പി.പി.അവറാച്ചൻ, എം.ഐ.ദേവസിക്കുട്ടി, ഉണ്ണി കാക്കനാട് ,പി .പി .സന്തോഷ് കുമാർ, ഡേവിഡ് തോപ്പിലാൻ, എം.സി.ഷൈജു, ഷാജി പുത്തലേത്ത്, ടി.എൻ.വിജയകുമാർ, ഷെൽജൻ, സെബാസ്റ്റ്യൻ, ഷൈജു, ജോൺ, സക്കീർ ഹുസൈൻ, സ്ലീബു ടി.കെ. ചെറിയക്കു .എന്നിവർ മാർച്ചിനും,ധർണ്ണക്കും നേതൃത്ത്വം നൽകി.