കൊച്ചി: നഗരത്തിൽ വില്പനയ്‌ക്കെത്തിച്ച രണ്ടരക്കിലോ കഞ്ചാവുമായി പത്തനംതിട്ട വിജയ ഭവനത്തിൽ സുഭാഷ്.( 21 )ഉദയംപേരൂർ ചിറക്കൽചാത്തൻ കണ്ണേഴത്ത് വിനീത് ( 27) എന്നിവരെ ഷാഡോ പൊലീസ് പിടികൂടി. സുഭാഷ് കഴിഞ്ഞ എട്ട് വർഷമായി മുളന്തുരുത്തിയിൽ വാടക വീട്ടിൽ താമസിക്കുകയാണ്. ഡ്രൈവറായ ഇയാൾ തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് കൊച്ചിയിൽ വിൽപ്പന നടത്തുന്നതാണ് രീതി. ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ കവർച്ച, ആക്രമണം, കൊലപാതകശ്രമം എന്നീ കേസുകളിൽ വിനീത് പ്രതിയാണ്.