കൊച്ചി: ചിൻമയ വിശ്വവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ കല്പിത സർവകലാശാല ആസ്ഥാനമായ വെളിയനാട് വച്ച് 16,17,18 തീയതികളിൽ മാനുഷിക വികസനവും ഭാരതീയ വിജ്ഞാന പരമ്പരയും എന്ന വിഷയത്തിൽ ത്രിദിന സെമിനാർ നടത്തും. ആയുർവേദ ആചാര്യൻ ഡോ.എം.പ്രസാദ് സെമിനാർ ഉദ്‌ഘാടനം ചെയ്യും. പാസാല ഗീർവാണി, നന്ദിതാചൗധരി തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ചിൻമയ വിദ്യാപീഠം സ്ഥാപക ചാൻസലർ സ്വാമി തേജോമയാനന്ദ ഉദ്‌ഘാടനം ചെയ്യും.