പെരുമ്പാവൂർ: യെസ് ഗ്രൂപ്പ് ഒഫ് പബ്ലിക്കേഷൻസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന, വായനാക്കുറിപ്പ്, സാഹിത്യ പ്രശ്നോത്തരി എന്നീ വിഭാഗത്തിൽ മത്സരങ്ങൾ നടക്കുക. വിജയികൾക്ക് ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങളും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. രജിസ്ട്രേഷൻ ഫീസ് ഇല്ല. അവസാന തീയതി 2020 ജനുവരി 2. രജിസ്റ്റർ ചെയ്യാൻ 93872 88887.