മൂവാറ്റുപുഴ: മേക്കടമ്പ് മാർ ഇഗ്‌നാത്തിയോസ് നൂറോനോ പബ്ലിക് സ്‌കൂൾ വാർഷികാഘോഷം ഇന്ന് നടക്കും. സ്‌കൂൾ മാനേജർ റവ.ഡോ. ആദായി ജേക്കബ്ബ് കോർ എപ്പിസ്‌കോപ്പ ഉച്ചക്ക് 1.30ന് ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ബീന ജോൺ, വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ്ജ്കുട്ടി ചാക്കോ, പി.ടി.എ. പ്രസിഡന്റ് അനിൽ പോൾ, ട്രസ്റ്റിമാരായ തങ്കച്ചൻ എം.റ്റി, ബിജു കുര്യാക്കോസ്, ട്രഷറർ റോയി എം.ടി., വൈസ് ചെയർമാൻ മോൻസി ചെറിയാൻ, ഫാ.റിജോ നിരപ്പുകണ്ടം, ഫാ. ബിനു വർഗീസ്, സെക്രട്ടറി എൻ.ടി. പൗലോസ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും..