cini-artist-subi-suresh
കുറുപ്പംപടി സെന്റ് മേരീസ് പബ്‌ളിക് സ്‌കൂളിന്റെ പതിനാലാമത് വാർഷിക സമ്മേളനം സിനിമാതാരം സുബി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സെന്റ് മേരീസ് പബ്ലിക്ക് സ്‌കൂളിന്റെ പതിനാലാമത് വാർഷിക സമ്മേളനം പ്രശസ്ത സിനിമാതാരം സുബി സുരേഷ് ഉദ്ഘാടനം ചെയ്തു. എ വൺ കിട്ടിയ കുട്ടികളെയും സി.ബി.എസ്.ഇ. കലോത്സവത്തിൽ വിജയികളായവരെയും സ്‌ക്കൂളിൽ പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. ഫാ.ജോർജ് നാരകത്തുകുടി അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂൾ മാനേജർ എൽബി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, വാർഡ് മെമ്പർ പ്രീത എൽദോസ്, ബിജു എം.വർഗീസ്, എൽദോസ് തരകൻ, സാജു മാത്യു, പോൾ പി. കുര്യാക്കോസ്, ജിജു കോര, മത്തായികുഞ്ഞ് പി.എ, സിനി വി ജോർജ്, അനിൽ പി വർഗീസ്, ഓൾവിൻ പ്രിൻസ് അനിൽ, അൽസ മറിയം ബിജു എന്നിവർ പ്രസംഗിച്ചു.