കിഴക്കമ്പലം: മുത്തൂറ്റ് സ്‌നേഹാശ്രയ,ലീഫ് കുന്നത്തുനാട്, വാർഡ് വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങാലയിൽ നടന്ന ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് നിസ്സാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു. വട്ടവിള അബൂബക്കർ അദ്ധ്യക്ഷനായി. കെ.ഇ അലിയാർ, പി.എം കരിം, ചീതി, അലി മുണ്ടേർകോട്ടിൽ ക്യാമ്പ് കോർഡിനേറ്റർ സലാം ചായക്കര, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.