പറവൂർ : പൗരത്വ ഭേദഗതിബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മെയിൻ പോസ്റ്റാഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ് ഉദ്ഘാടനം ചെയ്തു. പി.ആർ. സജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. രശ്മി തോമസ്, വി.എസ്. ശ്രീജിത്ത്, രാഹുൽ മോഹൻ, എസ്. സന്ദീപ് എന്നിവർ സംസാരിച്ചു.