habitat-for-humanity-
ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പ്രളയത്തിൽ വീടുനഷ്ടപ്പെട്ടവർക്കായി ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ പറവൂരിലും ആലുവയിലും നിർമ്മിച്ച 20 വീടുകളുടെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി എച്ച്.ഡി.എഫ്‌.സി ലൈഫിന്റെ പിന്തുണയോടെയാണ് ഹാബിറ്റാറ്റ് ഫോർഹ്യൂമാനിറ്റി ഇന്ത്യ പറവൂരിൽ പതിനെട്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണം ഇതോടെ 321 ആയി. പറവൂരിൽ അമ്പതിലധികം വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ മുപ്പത്തിയൊന്ന് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൈമാറി. ഇരുപത് പുതിയ വീടുകൾക്കൊപ്പം ഇരുപത്തിരണ്ട് വീടുകളും നവീകരിച്ചു നൽകി. വിദേശകാര്യ വകുപ്പ് മുൻസെക്രട്ടറിയും എച്ച്.ഡി.എഫ്‌.സി ലൈഫ് ഇൻഡിപെൻഡന്റ് ഡയറക്ടറുമായ രഞ്ജൻ മത്തായി, എച്ച്.ഡി.എഫ്.സി ലൈഫ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സി.എസ്.ആർ വൈസ് പ്രസിഡന്റ് സുബ്രാതോ റോയ്, ഇസാഫ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പോൾ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.