കൊച്ചി: ബാങ്കുകൾക്ക് അമിതാധികാരം നൽകുന്ന സർഫാസി ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ നടത്താനിരിക്കുന്ന കൺവെൻഷന് മുന്നോടിയായി ഞായറാഴ്ച നോർത്ത് പറവൂരിൽ സർഫാസി വിരുദ്ധ കൺവെൻഷൻ നടത്തും. കെ.ആർ. ഗംഗാധരൻ മെമ്മോറിയൽ ഹാളിൽ രാവിലെ പത്തിന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറൽ കൺവീനർ വി.സി. ജെന്നി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ആലിൻചുവട് ജംഗ്‌ഷനിൽ നടക്കുന്ന പൊതുസമ്മേളനം റിട്ട.ജസ്റ്റിസ്.പി.കെ. ഷംസുദ്ദിൻ ഉദ്‌ഘാടനം ചെയ്യും.