kklm
അക്വാപോണിക്സ് പരിശീലനം ബേബി ആലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലാ റെസിഡൻസ് അസോസിയേഷന്റെ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി അക്വാപോണിക്സ്‌ കൃഷി പരിശീലന പരിപാടി നടന്നു. റെസിഡൻസ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് ബേബി ആലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പ്രോജക്ട് കോർഡിനേറ്റർ ശ്യാംലാൽ പി.എസ് ക്ലാസ് നയിച്ചു. ഹരിത സമൃദ്ധി സെക്രട്ടറി മർക്കോസ് ഉലഹന്നാൻ അദ്ധ്യക്ഷനായി. കെ മോഹനൻ ,സിബി അച്യുതൻ, പിസി മാർക്കോസ്, ജയ്സൺ മാത്യു, ഷീല എസ് എൽ, വിഷ്ണു വിജയൻ തുടങ്ങിയവർ പങ്കെടുത്തു.