പറവൂർ : ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ലാബ് ടെക്നിഷ്യൻ, ഓപ്പറേഷൻ തീയറ്രർ ആൻഡ് അനസ്തേഷ്യ ടെക്നിഷ്യൻ എന്നീ ഡിപ്ളോമ കോഴ്സുകളുടെ ക്ളാസ് ആരംഭിച്ചു. മുപ്പത് വിദ്യാർത്ഥികളാണ് കോഴ്സിൽ പ്രവേശനം നേടിയത്. ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. രാജൻ ബാബു, ഡോ. സേതു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കുമാരി ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് കേണൽ ഡോ. സന്തോഷ്, എച്ച്.ആർ. മാനേജറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മനു മോഹൻദാസ്, നഴ്സിംഗ് സൂപ്രണ്ട് ലഫ്റ്റനന്റ് കേണൽ പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. അനീഷ് ലക്ഷ്മൺ, മൈക്രോബയോളജി വിഭാഗം പ്രൊഫ. ഡോ. ഷീല സുഗതൻ എന്നിവർ കോഴ്സുകളെക്കുറിച്ച് വിവരി​ച്ചു.