തൃക്കാക്കര : രാജ്യത്തെ മതപരമായി വിഭജിക്കാനുള്ള പൗരത്വ ബില്ലിനെതിരേ ശക്തമായി പ്രതിഷേധിക്കണമെന്ന് മുൻ കെ.പി .സി .സി പ്രസിഡൻറ് വി .എം സുധീരൻ പറഞ്ഞു.യു.ഡി​.എഫ് ജില്ലാ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റു തുലച്ചു കൊണ്ട് കോർപ്പറേറ്റുകളുമായി ഒത്തുചേർന്ന് മോദിയും അമിത് ഷായും ലോകം ചുറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.ജില്ലാ കൺവീനർ എം.ഒ.ജോൺ അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി കെ ഇബ്രാഹിംകുഞ്ഞ്.. ടി ജെ വിനോദ് , , അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രി കെ ബാബു, യു.ഡി.എഫ് നേതാക്കളായ എൻ. വേണുഗോപാൽ, കെ.പി.ധനപാലൻ, വി.ജെ. പൗലോസ്, ലാലി വിൻസെന്റ്, അജയ് തറയിൽ, എം. എം ഫ്രാൻസിസ്, വിൻസെന്റ് ജോസഫ്, കെ. എം അബ്ദുൽമജീദ് , ഷിബു തെക്കുംപുറം, ജോർജ് സ്റ്റീഫൻ, മുഹമ്മദ് ഷിയാസ്, പി. രാജേഷ് , ടി.ആർ. ദേവൻ, പ്രൊഫസർ ജോർജ് ജോസഫ്, സേവ്യർ തായങ്കേരി, ജി കെ ഭട്ട്, മാത്യു കുഴൽനാടൻ, നൗഷാദ് പല്ലച്ചി, എന്നിവർ പ്രസംഗിച്ചു .