കൊച്ചി: ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ (ഫുമ) സംഘടിപ്പിക്കുന്ന ഫിഫെക്‌സ് എക്‌സിബിഷന് (ഫുമ ഇന്റർനാഷണൽ ഫർണിച്ചർ എക്‌സിബിഷൻ) ഇന്ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് സന്ദർശകർക്ക് പ്രവേശന പാസ് നൽകി സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ തുടക്കം കുറിക്കും. 16 വരെ നടക്കുന്ന എക്‌സിബിഷന്റെ ഔദ്യോഗിക ഉദ്ഘാടനം 15ന് രാവിലെ 11 ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. കേരളത്തിലെ ചെറുതും വലുതുമായ ഫർണിച്ചർ നിർമാതാക്കൾക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലേയും വിദേശ രാജ്യങ്ങളായ ചൈന, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ്, ബർമ എന്നിവിടങ്ങളിലേയും ഫർണിച്ചർ നിർമാതാക്കൾ പ്രദർശനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ.വി.ജാഫർ, ജനറൽ സെക്രട്ടറി ഷാജി മൻഹർ എന്നിവരും പങ്കെടുത്തു.