പറവൂർ : മുസ്ലിംലീഗ് പറവൂർ നിയോജകമണ്ഡലം കൺവെൻഷനും പ്രളയ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണവും സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽമജീദ്, അഡ്വ.വി.ഇ. അബ്ദുൽഗഫൂർ, ടി.എം. അബ്ബാസ്, അഷ്റഫ് മൂപ്പൻ, കെ.എ. അബ്ദുൽ കരീം, കെ.കെ. അബ്ദുല്ല, സി.എം. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.